പാഠശാലയിലെ തുലാമഴ

12193610_1154877057875829_491056381309008071_nആറങ്ങോട്ടുകര പാഠശാലയിൽ – മൺ വീട്ടിൽ – അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ സാവേരി ഗണേശിന്റെ – തുലാമഴ – എന്ന കവിതാ സമാഹാരം ശ്രീ. അക്കിത്തം പ്രകാശനം ചെയ്യുന്നു. 2015 ഒക്ടോബർ 31 ശനിയാഴ്ച രാവിലെ 9.30 മുതൽ 630 വരെ നടത്തപ്പെടുന്ന കുട്ടികൾക്കായുള്ള കവിതാ പാഠശാല ആദരണീയനായ കവി ശ്രേഷ്ഠൻ ശ്രീ. അക്കിത്തത്തിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാവും. യുവ എഴുത്തുകാരും കവികളുമായ പി.രാമൻ, അൻവർ അലി, പി.പി.രാമചന്ദ്രൻ എന്നിവർ കവിതാ സ്വാദന പരിശീലനവും രചനാ വിശകലനവും നടത്തും. ആലങ്കോട് ലീലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. നിരവധി പ്രമുഖരുടെ സാന്നിധ്യമുണ്ടാവും.

Share This:

Leave a Reply

Your email address will not be published. Required fields are marked *