വയലരങ്ങ് പാഠശാലയുടെ പത്താം വാർഷിക കൊയ്ത്തുത്സവം – 2016

vayalarangu
വയലരങ്ങ് പാഠശാലയുടെ പത്താം വാർഷിക കൊയ്ത്തുത്സവം വയലരങ്ങ് മൂന്നാം ദിവസത്തെ അനുഷ്ഠാന കലയായ പടയണിയോടെ സമാപിച്ചു, കൃഷിഭൂമി കർഷകന് എന്നതായിരുന്നു വയലരങ്ങ് ഉയർത്തിയ മുദ്രാവാക്യം. ജൈവ കൃഷിയെ കുറിച്ച് നിരവധി ചർച്ചകളും പ്രഭാഷണങ്ങളും നടന്നു. ചിത്രകാരൻമാർ കൂടി പങ്കെടുത്തതോടെ വയലരങ്ങിന്റെ വേദി നിറങ്ങളുടെ സൗന്ദര്യ തികവായി. ശ്രീനിവാസൻ, തോമസ് ഐസക്, വി.ടി.ബൽറാം എം എൽ എ, മുല്ലക്കര രത്നാകരൻ, പ്രിയ നന്ദൻ, തുടങ്ങിയവർ വിശിഷ്ടാതിഥികളായി. ചരിത്ര പഠന കൂട്ടായ്മയിലെ അംഗങ്ങളായ വി.ഗിരീഷ്, ഗണേഷ് വി.വി എന്നിവരുടെ ചിത്രപ്രദർശനങ്ങൾ നടന്നു. കെ.വി.എം-പുസ്തക പ്രദർശനവും ഉണ്ടായി. ആറങ്ങോട്ടുകരയുടെ നാടക ചരിത്രം എന്ന വിഷയത്തിൽ നടന്ന ഗിരീഷിന്റെ ചിത്രപ്രദർശനം ഏറെ ശ്രദ്ധിക്കപ്പെടുകയും കൂട്ടായ്മയുടെ പ്രസക്തി വർദ്ധിപ്പികുകയും ചെയ്തു.

Share This:

Leave a Reply

Your email address will not be published. Required fields are marked *