Category Archives: രചനകൾ

കവിത : അരാണ് പറഞ്ഞത്

12647235_178424412522163_3899931439667963353_n

Share This:

തൃക്കോവില്‍ ക്ഷേത്രം, ഒരു ഐതിഹ്യം

thrikkovilതൃക്കോവില്‍ അമ്പലത്തെ കുറിച്ച് തലമുറകളിലൂടെ കേട്ടറിഞ്ഞ മറ്റൊരു ഐതിഹ്യമുണ്ട്. ധ്യാന നിമഗ്നനായ തേവര്‍ക്ക് ചുറ്റുവട്ടത്തെ ഇല്ലങ്ങളിലെ കുട്ടികളുടെ സാന്നിദ്ധ്യവും ശബ്ദഘോഷങ്ങളും ഇഷ്ടപ്പെടാതെ വന്നതുകൊണ്ട് സ്വയം നിഗ്രഹശക്തി പ്രാപിച്ച് ഇല്ലങ്ങളെ ഓരോന്നായി കാലക്രമേണ സന്തതി പരമ്പരകളില്ലാതെ ഉന്മൂലനം ചെയ്തു. തേവരുടെ ഈ പ്രവര്‍ത്തിയില്‍ കോപാകുലയായ വൃദ്ധയായ ഒരു തമ്പുരാട്ടി തൃക്കൈകുളത്തില്‍ മുങ്ങി വന്ന് “അന്തിതിരിപോലും ലഭിക്കാതെ പോകട്ടെ” എന്ന് ശപിച്ചത്രെ………..

ganesh_vadakkepurakkalപിന്നീട് എത്രയോ കാലങ്ങളോളം അമ്പലത്തിന് ഈ സ്ഥിതി വന്നു. അമ്പത്തൊന്നു ദിവസം നിത്യം കുളിച്ചു തൊഴാനും തേവര്‍ തന്നെ സമ്മതിക്കില്ലത്രെ. ഭക്തര്‍ക്ക് തിരികെ അനുഗ്രഹിച്ചു നല്കാന്‍ തനിക്ക് ഒന്നുമില്ലെന്ന തോന്നലും ഭഗവാനുണ്ടത്രെ.

എല്ലാ ശാപത്തിനുമപ്പുറം കാലത്തിന്‍റെ മോക്ഷ സഞ്ചാരം വഴികള്‍ രൂപപ്പെട്ടു വരുന്നുണ്ട്. അതിന്‍റെ തെളിവാണ് ആറുംകെട്ട കരയുടെ നാഥന്‍ വാണരുളുന്ന തൃക്കോവില്‍ ക്ഷേത്രത്തിന് ഇന്ന് കൈവന്ന വികസനങ്ങള്‍..

വി. ഗിരീഷ്‌.

Share This:

ആറങ്ങോട്ടുകര ചരിത്ര പഠനം

banner2ഒന്ന് – അഷ്ടവക്രപുരം

യുഗങ്ങളോളം ഗ്രാമത്തിന്റെ കിഴക്കുള്ള മലയിൽ തപസനുഷ്ഠിച്ച അഷ്ടവക്രമുനിയുടെ സാനിധ്യം കൊണ്ട് അഷ്ടവക്രപുരം എന്നയിരുന്നുവത്രെ ഗ്രാമത്തിൻറെ ആദ്യനാമം. തപസ്സിനൊടുവിൽ ഭഗവതി – വനദുര്‍ഗ്ഗ പ്രത്യക്ഷമായി. ദേവിയുടെ കയ്യിൽ കയറിപിടിക്കാന്‍ മഹര്‍ഷി ശ്രമിച്ചു. ദേവി കൈകുടഞ്ഞ് ഒരു കൈ മണ്ണിൽ കുത്തി മറ്റ് ഒരിടത്ത് മണ്ണിൽ അന്തര്‍ദ്ധാനം ചെയ്തു. കൈ കുത്തിയ ഇടത്ത് ഒരു കുളമുണ്ട്. തൃകൈ കുളം. (ഇപ്പോൾ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിനു സമീപമുള്ളത്). കുളത്തിൽനിന്നും ഒഴുകുന്ന അഞ്ചു തോടുകള്‍ (നിരലുകള്‍) ഉണ്ട് (ഉണ്ടായിരുന്നു). അതുനടുത്തൊരു ശ്രീകൃഷ്ണ ക്ഷേത്രംപിന്നീട് ഉണ്ടായി . (ഇപ്പോഴത്തെ നരസിംഹമൂർത്തി ക്ഷേത്രം) ദേവി അന്തര്‍ദ്ധാനം ചെയ്ത സ്ഥലത്ത് ഒരു വിടവ് -കുഴി രൂപപ്പെട്ടു. അവിടെ കാര്‍ത്ത്യായനീ ദേവിയുടെ ചൈതന്യം ഉണ്ടായി . കാര്‍ത്ത്യായനി ക്ഷേത്രത്തിന്റെ ഉത്ഭവം അങ്ങനെയാണെന്ന് പറയപ്പെടുന്നു. ആകുഴിയിലേക്കാണ് പൂജകള്‍ ചെയ്യുത്. കേരളത്തിന്‍ തന്നെ അത്യപൂര്‍വ്വമായ ഒരു പക്ഷേ നാലിടങ്ങളിന്‍ മാത്രമുള്ള മാധവീലത കാര്‍ത്ത്യായനീ ക്ഷേത്രത്തി. മാത്രമുള്ളതാണ്……

രണ്ട്- ആറങ്ങോട്ട്  കരയിങ്ങോട്ട്…

തപസ്സുകൊണ്ട് ചിരഞ്ചീവിയായിത്തീരുകയും നേടിയ സാഫല്യവരങ്ങള്‍ കൊണ്ട് അസാധാരണ വൈഭവതികവാര്‍ജ്ജിക്കുകയും ചെയ്ത അഷ്ടവക്രമുനിയുടെ അനുഗ്രഹമാണ് ആറങ്ങോട്ടുകര എന്ന  ഗ്രാമത്തിൻറെ പിറവിക്ക്  നിധാനം. ഈ വഴി ഒഴുകിയിരു നിളയെ, ആറിന് ഗതിമാറ്റിയപ്പോള്‍ രൂപാന്തരം കൊണ്ട കരക്ക് ‘ ആറങ്ങോട്ടും’ ‘കരയിങ്ങോട്ടും ‘ എന്ന പേരിനാല്‍ ലോപിക്കപ്പെടുകയും ‘ആറങ്ങോട്ടുകര’യായി മാറുകയും ചെയ്തു.

മൂന്ന് –  ആറു കെട്ട കര

തൃക്കോവില്‍ അമ്പലത്തെ കുറിച്ചാണ് മറ്റ് ഒരു ഐധിഹ്യം . നരസിംഹമൂര്‍ത്തി ദേവനാണ് ഇവിടുത്തെ പ്രതിഷ്ഠ എങ്കിലും വിഗ്രഹം പൂര്‍ണ്ണമായി വിഷ്ണുഭഗവാന്  സമമാണ്. ധ്യാന നിമഗ്നനാണ് അദ്ദേഹം. ആഘോഷ പരിപാടികള്‍, ശബ്ദങ്ങള്‍, വെടി, ആന ഒന്നും അദ്ദേഹത്തിന്റെ ശാന്തസ്വരൂപത്തിനും ധ്യാനത്തിനും വിഘ്‌നമായി ഭവിച്ചുകൂടാ….

അമ്പത്തൊന്നില്ലം മുടിച്ച തേവരാണ് തൃക്കോവിലേത് എ്ന്ന് പഴമക്കാര്‍ പറയും. മുന്‍പ് വട്ട തൃക്കോവിന് ചുറ്റുപ്രദേശങ്ങളെല്ലാം മനവളപ്പുകളായീരുന്നു. തൃക്കോവിൽ അമ്പലം വകയുള്ള സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് അതില്‍ നിന്ന് വരുമാനം ഉണ്ടായതോടെ തേവരെ സേവിക്കുത് അവിടേക്ക് വകയിരുത്തേണ്ടത് നല്‍കാതേയും വതിനാല്‍ തേവരില്ലങ്ങള്‍ ഓരോന്നായ്  ഉഗ്ര ശാപത്താല്‍ മുടിച്ചു. അമ്പലത്തിനു ചുറ്റുവട്ടത്തുള്ള വീട്ടുപേരുകളോരോും പണ്ടത്തെ ഇല്ലങ്ങളുടെ പേരുകളാണ്.

കാമം,ക്രോധം,മദം, മാത്സര്യം, ലോപം, മോഹം തുടങ്ങി ആറ് വികാരങ്ങളിലൊുമില്ലാതെ ധ്യാനാത്മകനായി വാണരുളു തേവരുടെ ഈ കരക്ക്  ‘ആറും കെട്ടകര’ എന്ന പേരു വന്നു . അത് ലോപിച്ച് ആറങ്ങോട്ടുകരയായി. നാം ഏത് ഭാവത്തില്‍ ഭഗവാനെ സ്മരിക്കുുവോ ആഭാവത്തില്‍ തന്നെ പ്രതികരിക്കാന്‍ പ്രാപ്തനായ ഗ്രാമത്തിന്റെ പരദൈവമാണ് തേവര്‍.

നാല്- ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ദൈവങ്ങളുടെ ഗ്രാമം.

തൃക്കോവിലിനും കാര്‍ത്ത്യായനി ക്ഷേത്രത്തിനുമിടയില്‍ പാടശേഖരങ്ങള്‍ സമുദ്രം പോലെ ഇളകിതിമര്‍ക്കുു. ഒരു ഭാഗത്ത് വിഷ്ണു ഭഗവാന്‍റെയും മറുഭാഗത്ത് ലക്ഷമീദേവിയുടേയും അവതാരങ്ങള്‍ സമ്മേളിക്കുമ്പോള്‍ ആറങ്ങോട്ടുക്കര ഒരു വൈകുണ്ഠമായിത്തീരുന്നു. അവിടെ വിഷ്ണുവും ലക്ഷമിയും അവരെ പ്രാര്‍ത്ഥിചരുളുന്ന, അനുഗ്രഹത്തിനും കൃപാകടാക്ഷണത്തിനും കേഴു സന്തതീ പരമ്പരകളും മാത്രം…..

കുറച്ചപ്പുറത്തുിന്ന് ഓം കാരത്തിന്‍റെ നാദവും ശംഖൊലിയും കൈലാസത്തില്‍നിന്ന എന്ന പോലെ കേള്‍ക്കാം. തളി ശ്രീ പരമേശ്വര ക്ഷേത്രങ്ങളില്‍ നിന്നാണ്.

അതിനു പുറമേ വിരുട്ടാണത്തെ ഭഗവതിയേ പ്രിയതട്ടകമാണ് ആറങ്ങോട്ടുകര. കുടുംബക്ഷേത്രങ്ങളായ മുല്ലക്കല്‍ ദുര്‍ഗ്ഗദേവിയും മുണ്ടയൂര്‍ തറവാട്ടുവീട്ടിലെ സന്താന ഗോപാലം- ശ്രീകൃഷ്ണ പ്രതിഷ്ടയും ചേറുംമ്പാല -നാഗദൈവങ്ങളും, നാഗദേവതയും നെല്ലിക്കാട് പറയദൈവങ്ങളും പുളളുവന്‍മാരുടെ നാഗദൈവങ്ങളും മുസ്‌ളീം സഹോദരങ്ങളുടെ പളളിയും തോരക്കുത്ത് യാറവും ഭക്തരെ കാത്തരുളളുന്നു.

അതുകൊണ്ട് തന്നെ മതമൈത്രിയുടെ സാഹോദര്യങ്ങളുടെ, ഒരുമയുടെ കലാസാഹിത്യങ്ങളുടെ, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ നാടുകൂടിയാണിത് .

ഇവിടത്തെ ഓരോ കല്ലിനും പുല്‍ക്കൊടിക്കും അനര്‍ഗളം പ്രവഹിക്കു കാലത്തിന്‍റെ കഥ പറയാനുണ്ട് .ഐതിഹ്യങ്ങള്‍ പങ്കുവെക്കാനുണ്ട്.

ഭൂമിക്കിടയിലെ നിധി കുംഭത്തില്‍ കൈയ്യിലുളള ആയുധം തട്ടിയ നിമിഷം പോലെ കഥയുടെ നിധിശേഖരത്തിന്‍റെ അരുകിലാണ് നാം…..

പ്രകൃതിയിലൂടെ, പ്രപഞ്ചത്തിലൂടെ, കല്ലിലൂടെ മനുഷ്യനിലൂടെ സംഭവങ്ങളിലൂടെ, ശബ്ദങ്ങളിലൂടെ, ചിത്രങ്ങളിലൂടെ ഗന്ധങ്ങളിലൂടെ നമ്മുടെ മണ്ണിന്‍റെ ആസ്തിത്വത്തിലേക്കുളള യാത്രയിലാണ് നമ്മളിപ്പോള്‍……

ചിന്തകളുടെ അഗ്രങ്ങളെ പുതുക്കിപ്പണിത്, കാലത്തിനു മുമ്പേ നട ജീവിച്ചിരിക്കുമ്പോള്‍ കൃത്യതയോടെ അടയാളപ്പെടുത്താന്‍ കാലത്തിനു കഴിയാതെ പോയ മഹാനായ എഴുത്തിന്‍റെ ശില്പി , ആറംങ്ങോട്ടുകരയുടെ ആന്തരിക ചൈതന്യം തന്‍റെ വ്യക്തി പ്രഭാവത്തിലേക്കാവാഹിച്ച ശ്രീ കെ .വാസു ദേവന്‍ മൂസ്സിന്‍റെ സംസ്‌കൃത പാണ്ഡിത്യത്തിന്‍റെയും, സാഹിത്യത്തിന്‍റെയും യശസ്സിനു കീഴില്‍, നമുക്ക് ചരിത്രാന്വേഷണത്തിനായി ഒരുമിക്കാം…………………..

Share This: