Category Archives: വാർത്തകൾ

കെ.വി.എം. സ്മൃതിസദസ്സ്

12187800_894922880573365_3292819241897468723_nപ്രിയ കെ.വി.എം.

അദൃശ്യതയുടെ അപാരതയിലാണെങ്കിൽ പോലും താങ്കളുടെ സ്നേഹാദ്രമായ നിശ്ശബ്ദ സാന്നിധ്യം ഞങ്ങളറിയുന്നുണ്ട്.

ഗുരുഭക്തിയിലും പരിചരണത്തിലും സ്വർഗ്ഗീയത കണ്ടെത്തിയ താങ്കളുടെ പാണ്ഡിത്യത്തിന്റെ പ്രൗഡിയും സാഹിത്യത്തിന്റെ ശുദ്ധിയും ജീവിത നൈർമല്യവുമാണ് ഈ ഗ്രാമത്തെ കലാ സാഹിത്യത്തിന്റെ വളക്കൂറുള്ള മണ്ണാക്കി തീർത്തത് അങ്ങ് സ്ഥാപിച്ച വായനശാലയിലൂടെയാണ് തലമുറകൾ വായിച്ചു വളരുന്നതും..

അറിവിന്റെ ഔന്നിത്യങ്ങൾ തൊടുന്നതും. അക്ഷരങ്ങളുടെ പവിത്രതയറിയുന്നതും

ചരിത്ര പഠന കൂട്ടായ്മ രൂപീകൃതമായതിനു ശേഷം ഞങ്ങളിൽ കാലം അതിന്റെ സഞ്ചാര വീഥിയിൽ വേണ്ടത്ര ഇടം നല്കാത്ത കെ.വി.എം. എന്ന മൂന്നക്ഷരം സ്പന്ദിച്ചുകൊണ്ടിരുന്നതെന്തു കൊണ്ടാണ്: ? Continue reading

Share This:

സാമൂഹിക സംരഭകത്വ ക്യാമ്പിലേക്ക് ശരത്തും…

11063732_816819031746842_5057276386517614456_nആറങ്ങോട്ടുകരയുടെ ഹൃദയത്തില്‍ വയലിയുടെ സംഗീതമുണ്ട്. ആ സംഗീതം രാജ്യം മുഴുവന്‍ പ്രസരിക്കുന്നു. ഗ്രാമീണ കാര്‍ഷിക സംസ്കാരത്തിന്റെ ഉണ്മ പ്രതിഫലിപ്പിക്കുന്ന ഗാനവസന്തവും, നാട്ടറിവ് പഠനകേന്ദ്രവും വിഭാവനം ചെയ്യുന്നതിനുപിറകില്‍ വിനോദ് വയലിയുടെ കൃത്യതയാര്‍ന്ന ആസൂത്രണമികവും, സംഘാടന തികവും ഉള്‍ചേര്‍ന്നിരിക്കുന്നു.

മികച്ച സാമൂഹിക പ്രവര്‍ത്തനത്തിനായുള്ള യുവജനക്ഷേമ വകുപ്പിന്‍റെ വിവേകാനന്ദ പുരസ്കാരം മുഖ്യമന്ത്രിയില്‍ നിന്നേറ്റുവാങ്ങിയ വിനോദിനു ശേഷം വയലിയില്‍ നിന്ന് മറ്റൊരു ചെറുപ്പക്കാരന്‍ കൂടി ആ പാത പിന്‍ തുടര്‍ന്ന് ഗ്രാമത്തിനഭിമാനമാവുകയാണ് ശരത് വയലി.

രാജസ്ഥാനില്‍ നടക്കുന്ന സാമൂഹിക സംരഭകത്യ ക്യാംപിലേക്ക് ഫോക് ലോര്‍ ഗ്രൂപ്പിലെ വയലി പ്രവര്‍ത്തകന്‍ കെ.ആര്‍ ശരത് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയില്‍ നിന്ന് 15 പേരില്‍ ഒരാളും കേരളത്തിന്‍റെ പ്രതിനിധിയുമാണ്‌ ശരത്. സാമൂഹിക സേവന രംഗത്തെ മികച്ച പ്രവര്‍ത്തനമാണ് തെരഞ്ഞെടുക്കപ്പെടാനുള്ള മാനദണ്ഡം. 15 ഇന്ത്യക്കാരും 15 വിദേശികളും ചേരുന്ന സംഘമാണ് സര്‍ക്കാര്‍ ധനസഹായത്തോടെ മൂന്നു മാസത്തെ രാജസ്ഥാന്‍ സന്ദര്‍ശനം നടത്തുന്നത്. ആദിവാസികളെകുറിച്ച് പഠിച്ച് അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാഹ് എന്ന സംഘടനയാണ് നേതൃത്വം നല്‍കുന്നത്.

ആറങ്ങോട്ടുകര അംബേദ്‌ക്കര്‍ ഗ്രാമത്തിലെ രാമകൃഷ്ണന്റെയും ഇന്ദിരയുടെയും മകനാണ്. വയലി യൂത്ത് ടീം ലീഡര്‍. നെഹ്‌റു യുവകേന്ദ്ര യൂത്ത് വൊളന്‍റെിയര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ചേലക്കര പോളി ടെക്നിക് കോളേജിലെ ആനിമേഷന്‍ എന്‍ജിനിയറിംങ് വിദ്യാര്‍ത്ഥിയാണ്.

Share This:

കെ.വി.എം സ്മൃതിസദസ്സ് ആചരിച്ചു

ആറങ്ങോട്ടുകര ചരിത്ര പഠന കൂട്ടായ്മയും വിദ്യാപോഷിണി വായനശാലയും കയ്പിളളി കുടുംബാംഗങ്ങളും ചേർന്ന് 2015 ഒക്ടോബർ 18 ഞായറാഴ്ച കെ. വാസുദേവൻ മൂസ്സതിന്റെ അമ്പതാം ചരമവാർഷികം ഒരു ദിവസത്തെ സ്മൃതി സദസ്സൊരുക്കി ആചരിച്ചു.

കാലത്തിന്റെ അശ്രദ്ധയിൽ മറവിയിലാണ്ടു പോയ ഒരു സാഹിത്യകാരന്റെ ചിതറിക്കി ടക്കുന്ന ഓർമ്മകളെയും രചനാ ലോകത്തേയും അദ്ദേഹത്തിന്റെ ചരമ വാർഷിക ദിനത്തിലേക്ക് സ്വരുകൂട്ടി കോർത്തെടുത്ത് അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിച്ചു. ആറങ്ങോട്ടുകയുടെ സാമൂഹിക സാംസ്കാരിക ഭൂപടത്തിൽ ഹിമാലയ തുല്യമായ സ്ഥാനമാണ് സ്വകർമ്മം കൊണ്ട് സാഹിത്യ സർച്ചകലാശാലയായി തീർന്ന കെ.വി.എം. എന്ന കെ. വാസുദേവൻ മൂസ്സതിനുള്ളത്.

നിലവിൽ അമ്പതോളം പുസ്തകങ്ങൾ അദ്ദേഹത്തിന്റെതായി കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ള കൃതികളും ലേഖനങ്ങളും കണ്ടെത്തുന്നതോടെ എഴുത്തകാരൻ ജീവിച്ചിരിക്കുന്ന കാലത്തെ എറ്റവും വലിയ ആഗ്രഹം സാധിച്ചെടുക്കാൻ കഴിയും.

പുഷ്പാര്‍ച്ചന, സ്മരണാഞ്ജലികള്‍, കവിതാലാപനം, സ്മൃതിസദസ്സ്, പുസ്തക പ്രകസനം, ചിത്രപ്രദര്‍ശനം തുടങ്ങിയവ നടന്നു.

സ്മരണാഞ്ജലിയില്‍ ടി.ടി. പ്രഭാകരന്‍റെ അദ്ധ്യക്ഷതയില്‍ വി. ഗിരിഷ് സ്വാഗതവും ദേശമംഗലം രാമകൃഷ്ണന്‍ ഉദ്ഘാടനവും ചെയ്തു. കൌടില്യന്റെ അര്ത്ഥശാസ്ത്ര തര്‍ജ്ജമയും ഇന്നിന്റെ പ്രസക്തിയും എന്ന വിഷയത്തില്‍ ഡോ. സി.എം. നീലകണ്ഠന്‍ സംസാരിച്ചു.

കെ.വി.എമ്മിന്റെ പ്രവർത്തന മണ്ഡലത്തെ കുറിച്ച് പി.വി. രാമൻകുട്ടിയും, കെ.വി.എം. വ്യക്തിയും പ്രസക്തിയും എന്ന വിഷയത്തിൽ ഇ.എൻ. ഉണ്ണികൃഷ്ണനും പ്രസംഗിച്ചു. സി. സേതുമാധവൻ നന്ദി പറഞ്ഞു.

പി.പി.രാമചന്ദ്രൻ, മുരളി പുറനാട്ടുകര തുടങ്ങിയ കവികളും കുട്ടികളും പങ്കെടുത്ത കവിതാലാപനം നയിച്ചത് കവി കെ. പരമേശ്വരനാണ്.

ഭക്ഷണ ശേഷം നടന്ന സ്കൃതി സദസ്സ് നയിച്ചത് വിനോദ് വയലിയാണ്. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കെ. പി. വേലായുധൻ സ്വാഗതം പറഞ്ഞു. ടി. നാരായണൻ, എസ്. അളഗിരി, വേണു ഗോപാലൻ മാസ്റ്റർ, സിജൊ പുറത്തൂർ, എം. ജി. ശശി, ശ്രീജ ആറംങ്ങോട്ടുകര, അനുശ്രീ ആറംങ്ങോട്ടുകര, രാജഗോപാൽ പള്ളിപ്പുറം, ഷാജി വരവൂർ, കെ. ദേവദാസ്, സാവിത്രി അന്തർജ്ജനം, ശ്രീമതി നങ്ങേലി ബ്രാഹ്മിണി അമ്മ തുടങ്ങിയവർ സംസാരിച്ചു. സംസ്കൃത വേദ പണ്ഡിതൻ കെടുക്കുന്ന് അച്ചുത പിഷാരടി ചടങ്ങിലെ നിറസാന്നിധ്യമായി. 104 വയസ്സുള്ള അദ്ദേഹം പുന്നശ്ശേരി നീലകണ്ഠ ശർമ്മയുടെ ഒടുവിലെ ശിഷ്യരിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ്. അദ്ദേഹത്തെ പൊന്നാടയണിയിച്ചാദരിക്കുകയും സ്മരണാ ഫലകം നൽകുകയും ചെയ്തു.

ടി.ടി. പ്രഭാകരൻ കെ.വി.എം. സ്മാരക സമിതി രൂപരേഖ അവതരിപ്പിച്ചു. സമാപന സമ്മേളനത്തിൽ കെ. വാസുദേവൻ മാസ്റ്റർ സ്വാഗതവും, സി.പി. രാമൻ അദ്ധ്യക്ഷ പ്രസംഗം നടത്തി. ചടങ്ങ് സഹിത്യകാരൻ ടി. വി. എം. അലി ഞാങ്ങാട്ടിരി ഉദ്ഘാടനം ചെയ്തു. പി. മൊയ്തീൻ കുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.

 

Share This:

കെ.വാസുദേവൻ മൂസ്സത് : അനുസ്മരണം

ഭാഷയുടെ ആഴമേറിയ ഉൾകാമ്പുകളിലേക്ക് വേരോടിപ്പിടിച്ച് സാഹിത്യത്തിന്റെ സൗന്ദര്യ സീമകളിലേക്ക് ശാഖോപശാഖകളായി വളർന്ന വൻ വൃക്ഷമായിരുന്നു – കെ.വാസുദേവൻ മൂസ്സത്’ ഒരു പക്ഷെ അദ്ദേഹത്തിന്റെയും യശസ്സിന്റെ ഉണ്മയിലും കുളിർമയിലുമായിരിക്കണം ആറങ്ങോട്ടുകരയുടെ കലാ സാഹിത്യാഭിരുചികൾ മുള പൊട്ടി വളർന്നത്  ആറങ്ങോട്ടുകരയുടെ ചരിത്ര പഠന കൂട്ടായ്മ അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുന്നിൽ വീണ്ടും പ്രണമിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മൂന്ന് പുസ്തകങ്ങൾ പുനർ പ്രകാശനം ചെയ്തു 2015 ജൂലൈ 11 ശനിയാഴ്ച രാവിലെ തൃശൂർ കേരള സാഹിത്യ അക്കാദമിയടെ ചങ്ങമ്പുഴ ഹാളിൽ വെച്ചായിരുന്നു ചടങ്ങ് പ്രശസ്ത കവി അൻവർ അലി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സാമൂഹിക പ്രസക്തിയേറെ അവകാശപ്പെടാവുന്ന, മനുഷ്യനും പ്രകൃതിയും പരിസ്ഥിതിയും തമ്മിലുള്ള ജൈ വികബന്ധത്തിന്റെ പാരസ്പര്യത്തെക്കുറിച്ച് ഏറെ ചർച്ച ചെയ്യുന്ന സി.രാജഗോപാലിന്റെ ഇടവഴി പച്ചകൾ എന്ന ലേഖന സമാഹാരത്തിന്റെ പ്രകാശനവും വായനയും നടന്നു ആറങ്ങോട്ടുകരയുടെ പ്രിയ നാടകപ്രവർത്തക ശ്രീജ, നാരായണൻ, അലി കടുകശ്ശേരി, കെ. കെ. പരമേശ്വരൻ, രാജഗോപാലൻ, വിനോദ് വയലി, സൂരജ്, നോബിൾ, മറ്റ് കലാ സാഹിത്യ-സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, കെ. വാസുദേവൻ മൂസ്സതിന്റെ ഇന്നത്തെ തലമുറയിലെ കുടുംബാംഗങ്ങളും പങ്കെടുത്തു. ആറങ്ങോട്ടുകരയുടെ പേര് വിദേശങ്ങളിലേക്ക് വളർത്തിയ വയലി നാട്ടറിവ് നാടൻ പാട്ടുകൂട്ടം സംഘാടനത്തിൽ പങ്കാളിയായി.

Share This:

കൂട്ടായ്മ എന്ന ആശയവും തുടര്‍പ്രവര്‍ത്തനവും

3

നമ്മുടെ നാടിന്റെ പൈതൃക സമ്പത്തിനെ വിഭാവനം ചെയ്ത തായ്‌വേരുകളറിയുതിനായി ഒട്ടുമിക്ക ജനവിഭാഗങ്ങളേയും ക്ഷണിച്ച് 2015 ഫെബ്രുവരി 15ന് ആറങ്ങോട്ടുകര വിദ്യാപോഷിണി ലൈബ്രറിയില്‍ വെച്ച് മീറ്റിങ്ങ് ചേര്‍ന്നു.അന്ന് ആ യോഗത്തില്‍ 23 പേരാണ് പങ്കെടുത്തത്.

അവിടെ വെച്ചാണ് ആറങ്ങോട്ടുകര.കോം രൂപരേഖയുണ്ടാക്കിയത്. 2015 മാര്‍ച്ച് 1 ന് ചേര്‍ന്ന് യോഗത്തില്‍ കെ.കെ പരമേശ്വരന്‍, വിനോദ് വയലി, കെ.ദേവദാസ്, വി.ഗിരീഷ്, അബ്ദുല്‍ ഗഫൂര്‍, സൂരജ് എം.ആര്‍ എന്നിവരാണ് പങ്കെടുത്തത്. ഈ മീറ്റിങ്ങില്‍ വെച്ചാണ് 2015 മാര്‍ച്ച് എട്ടിന് പ്രശസ്ത സംസ്‌കൃത പണ്ഡിതനും നൂറിലേറെ ഗ്രന്ഥങ്ങളുടെ രചയിതാവുമായ എഴുമങ്ങാട് ജീവിച്ചിരു കെ.വി.എം എ കെ. വാസുദേവന്‍ മുസ്സതിനെ കുറിച്ച് പുനര്‍ ചിന്തനം നടത്താന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്നു മാര്‍ച്ച് 8 ന് ആറങ്ങോട്ടുകര വിദ്യാപോഷണി പബ്‌ളിക് ലൈബ്രറി ഹാളില്‍വെച്ച് ആറങ്ങോട്ടുകര.കോമിന്റെ ഔപചാരികമായ ഉദ്ഘാടനവും കെ.വി.എം പുനര്‍ചിന്തനവും നടന്ന ആറങ്ങോട്ടുകര.കോം ഉദ്ഘാടനം ജ്യോതി എഞ്ചിനീയറിങ്ങ് കോളേജ് പബ്ലിക് റിലേഷന്‍ ഓഫീസര്‍, ശ്രീ. ഫാദര്‍ റോയ് ജോസഫ് വടക്കന്‍ നിര്‍വഹിച്ചു. കെ.വി.എം പുനര്‍ചിന്തനം, പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജിലെ ലൈബ്രറിയനായിരുന്ന എസ്. അഴകിരി നിര്‍വഹിച്ചു. അമ്പതിലേറെ പേര്‍ പങ്കെടുത്ത ചടങ്ങില്‍ കെ.വി.എമ്മിന്റെ ബന്ധുക്കളായ കൈപ്പിള്ളി സാവിത്രി അമ്മ, കെ.വാസുദേവന്‍, ശ്രീനിത് ദേവദാസ്, പ്രശസ്ത നാടക പ്രവര്‍ത്തക കെ.വി.ശ്രീജ, നാടക സംവിധായകനും നടനുമായസി.എം നാരായണന്‍, എഴുത്തുകാരന്‍ പള്ളിപ്പുറം രാജഗോപാലന്‍, പഴയകാല പോസ്റ്റുമാന്‍ കെ.പി കുട്ടപ്പന്‍, വായനശാലാ പ്രവര്‍ത്തകന്‍ കെ.കെ നാരായണന്‍, സംസ്‌കൃത അധ്യാപകനായി പ്രവര്‍ത്തിക്കു രതീഷ്,നിളാവിചാരവേദി പ്രവര്‍ത്തകന്‍ വിപിന്‍ കുടിയേടത്ത്, സാമൂഹിക പ്രവര്‍ത്തക ഗീത തുടങ്ങിയവര്‍ പ്രസംഗിച്ചു. വിനോദ് വയലി സ്വാഗതവും, വി. ഗിരീഷ് നന്ദിയും പറഞ്ഞു.

Share This: