Category Archives: വ്യക്തികൾ

ഗിരിജ

girijaആറങ്ങോട്ടുകരയുടെ നൃത്തകലാ രംഗത്തെ സജീവ സാന്നിധ്യം. പ്രശസ്ത നാടക നടനും രചയിതാവുമായ സേതു ആറങ്ങോടിന്റെ ഭാര്യയാണ്.
ചെറുതുരുത്തി മേച്ചേരിക്കുന്ന് നബ്രാത്ത് ബാലകൃഷ്ണന്റെയും രുഗ്മിണിയുടെയും മകളാണ് . സ്കൂൾ പഠനത്തിനു ശേഷം കലാമണ്ഡലത്തിൽ നാലു വർഷത്തെ ഡിപ്ലോമ ചെയ്തു. ആദ്യഗുരു കലാമണ്ഡലം സരോജിനി. ഭാരത നാട്ട്യം, കുച്ചുപ്പുടി, മോഹനിയാട്ടം തുടങ്ങിയ ക്ലാസിക്കൽ നൃത്തരൂപങ്ങളിൽ തന്റെ അനുപമമായ കല ചൈതന്ന്യം കണ്ടെത്തുന്ന ഗിരിജടീച്ചർ മോഹനിയാട്ടം തുടരുന്നത് സത്യഭാമ ശൈലിയിലാണ്.
ഇരുനൂറോളം കുട്ടികൾക്ക് വിവിധ ഇൻസ്റ്റിറ്റ്യൂട്ട് കളിൽ ക്ലാസ്സെടുക്കുന്ന ഗിരിജ ടീച്ചറെ നൃത്തരംഗത്ത്‌ ഏറ്റവും സ്വാതീനിച്ച വ്യക്തി കലാമണ്ഡലം ലീലാമ്മയാണ്.
മക്കൾ ജിഷ്ണു, ഗായത്രി.

Share This:

ശങ്കരൻ കുട്ടി

arangottukara-postman

ശങ്കരൻ കുട്ടി. 34 വർഷം ആറങ്ങോട്ടുകര പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മാനായി ജോലി ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു.

Share This:

പട്ടത്ത് നാരായണൻകുട്ടി

c8f2efcc-688e-4d25-aec6-da2644d0c109ആറങ്ങോട്ടുകരയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒട്ടുമിക്ക ആളുകളും കൂടുതലറിയുന്ന കടയാണ് പട്ടത്ത് കട. ഇപ്പോൾ കിച്ചു ടവർ നല്കുന്ന സ്ഥലത്തായിരുന്നു അത്. ഏറ്റവും കുറഞ്ഞ ലാഭം മാത്രമെടുത്ത് ജനങ്ങളെ സേവിച്ച് 43 വർഷം കച്ചവടം നs ത്തി ഇപ്പോൾ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് തെക്കെ പട്ടത്ത് നാരായണൻകുട്ടി.1962ലാണ് കു തുടങ്ങിയത്. കുട്ടികളുടെ ചാച്ചാജിയായ ജവഹർലാൽ നെഹ്റുവും മകൾ ഇന്ദിരാഗാന്ധി യും മദ്രാസ് മുഖ്യമന്ത്രി കാമരാജ് നാടാരും ആറങ്ങോട്ടുകരയിലൂടെ തുറന്ന ജീപ്പിൽ കടന്നു പോയതും അവർക്ക് സ്വീകരണമേർപ്പെടുത്തിയതും ഇന്നുമോർക്കുന്നു. അക്കാലത്ത് KVM ഈ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കാൻ എത്തിയിരുന്നതും അദ്ദേഹം വ്യക്തമായി ഓർക്കുന്നു .

Share This:

വേണുഗോപാലൻ മാഷ്

ppic

36 വർഷം എഴുമങ്ങാട്  എ.യു.പി.സ്കൂളിൽ പഠിപ്പിച്ച്, 30 വർഷത്തോളം വിദ്യാപോഷണി വായനശാലയുടെ സെക്രട്ടറിയായി നമ്മുടെ ഗ്രാമത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ നിറഞ്ഞു നിന്ന ആദരീയ വ്യക്തിത്വമാണ് വേണുഗോപാലൻ മാഷ് (74). സ്കൂളിന്റേയും വായനശാലയുടേയും ചരിത്രം ഉള്ളു തുറന്ന് ചരിത്ര പഠന കൂട്ടായ്മയോട് സംസാരിച്ച മാഷ് സ്കൂളിൽ നിന്ന് വിരമിച്ചതിനു ശേഷം മാട്ടായ സ്വവസതിയിൽ വിശ്രമജീവിതം നയിക്കുന്നു. ഭാര്യ സത്യഭാമയും ടീച്ചറായിരുന്നു. മക്കൾ ഹരീഷ്, അനിത, സുനിത.

Share This:

കെ.പി.രാമചന്ദ്രൻ

img_20160410_152255_hdr
img_20160410_151616_hdr

ശില്പകലയുടെ സൗന്ദര്യ തികവ് തെളിയിച്ച മഹാപ്രതിഭയാണ് കെ.പി.രാമചന്ദ്രൻ. ആറങ്ങോട്ടുകര ക്ക് ലോകത്തിനു മുന്നിൽ അഭിമാനിക്കാവുന്ന ശില്പി. നിർഭാഗ്യവശാൽ അത്രയൊന്നും പ്രശസ്തനായില്ല അദ്ദേഹം. ആറങ്ങോട്ടുകരയുടെ ബഹുമുഖ പ്രതിഭയായ കെ.പി.ആറങ്ങോടൻ എന്ന അയ്യപ്പൻ മാഷ് ചെറിയച്ചനാണ്. അമേരിക്കയിലേക്ക് നിർമ്മിച്ച കാവേരി ശില്പമാണ് അദ്ദേഹത്തിന്റെ മാസ്റ്റർ പീസ്. ഇത് വലിയ പത്രവാർത്തയായി. കഥകളി,തിറ ,ഡോറുകൾ അങ്ങനെ നിരവധി ശില്പക്കൾ തന്റേതായ ശൈലീ ഭദ്രതയിലൂടെ കൊത്തിമിനുക്കിയ രാമചന്ദ്രന്റെ ഗുരു അമ്മാവൻ ടി.പി. കൃഷ്ണനാണ്. ആറങ്ങോട്ടുകര മുല്ലക്കൽ അമ്പലത്തിനടുത്താണ് വീട് .
img_20160410_151916_hdr
pic

Share This: