U.R. പ്രദീപ് നമ്മുടെ MLA

chelakkaraആറങ്ങോട്ടുകര ചേലക്കര നിയോജക മണ്ഡലമാണ്. മണ്ഡലത്തിൽ കഴിഞ്ഞ 20 വർഷം K. രാധാകൃഷ് ണനായിരുന്നു MLA. ഇപ്പോഴിതാ, നമ്മുടെ പഞ്ചായത്തിൽ നിന്ന് U. R. പ്രദീപ്. എഴുമങ്ങാട് – തൃത്താല നിയോജക മണ്ഡലമാണ്. അവിടെ V. T. ബൽറാം തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Share This:

ചിത്രകലയിൽ വേറിട്ട വഴിയിലൂടെ രാമചന്ദ്രൻ

WhatsApp-Image-20160524

Share This:

വയലരങ്ങ് പാഠശാലയുടെ പത്താം വാർഷിക കൊയ്ത്തുത്സവം – 2016

vayalarangu
വയലരങ്ങ് പാഠശാലയുടെ പത്താം വാർഷിക കൊയ്ത്തുത്സവം വയലരങ്ങ് മൂന്നാം ദിവസത്തെ അനുഷ്ഠാന കലയായ പടയണിയോടെ സമാപിച്ചു, കൃഷിഭൂമി കർഷകന് എന്നതായിരുന്നു വയലരങ്ങ് ഉയർത്തിയ മുദ്രാവാക്യം. ജൈവ കൃഷിയെ കുറിച്ച് നിരവധി ചർച്ചകളും പ്രഭാഷണങ്ങളും നടന്നു. ചിത്രകാരൻമാർ കൂടി പങ്കെടുത്തതോടെ വയലരങ്ങിന്റെ വേദി നിറങ്ങളുടെ സൗന്ദര്യ തികവായി. ശ്രീനിവാസൻ, തോമസ് ഐസക്, വി.ടി.ബൽറാം എം എൽ എ, മുല്ലക്കര രത്നാകരൻ, പ്രിയ നന്ദൻ, തുടങ്ങിയവർ വിശിഷ്ടാതിഥികളായി. ചരിത്ര പഠന കൂട്ടായ്മയിലെ അംഗങ്ങളായ വി.ഗിരീഷ്, ഗണേഷ് വി.വി എന്നിവരുടെ ചിത്രപ്രദർശനങ്ങൾ നടന്നു. കെ.വി.എം-പുസ്തക പ്രദർശനവും ഉണ്ടായി. ആറങ്ങോട്ടുകരയുടെ നാടക ചരിത്രം എന്ന വിഷയത്തിൽ നടന്ന ഗിരീഷിന്റെ ചിത്രപ്രദർശനം ഏറെ ശ്രദ്ധിക്കപ്പെടുകയും കൂട്ടായ്മയുടെ പ്രസക്തി വർദ്ധിപ്പികുകയും ചെയ്തു.

Share This:

പ്രബുദ്ധ ജനത്തിന്റെ വിധിയെഴുത്ത്

“വെടിയുണ്ടയേക്കാൾ ശക്തിയുണ്ട് ബാലറ്റിന്” – എബ്രഹാം ലിങ്കൺ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ദേശമംഗലം പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട മെമ്പർ മാർക്ക് കാര്യക്ഷമമായ, ജനോപകാരപ്രഥമായ പ്രവർത്തനങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്ന തോടൊപ്പം എല്ലാ വിധ അനുമോദനങ്ങളും അറിയിക്കുന്നു.  Continue reading

Share This:

പാഠശാലയിലെ തുലാമഴ

12193610_1154877057875829_491056381309008071_nആറങ്ങോട്ടുകര പാഠശാലയിൽ – മൺ വീട്ടിൽ – അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ സാവേരി ഗണേശിന്റെ – തുലാമഴ – എന്ന കവിതാ സമാഹാരം ശ്രീ. അക്കിത്തം പ്രകാശനം ചെയ്യുന്നു. 2015 ഒക്ടോബർ 31 ശനിയാഴ്ച രാവിലെ 9.30 മുതൽ 630 വരെ നടത്തപ്പെടുന്ന കുട്ടികൾക്കായുള്ള കവിതാ പാഠശാല ആദരണീയനായ കവി ശ്രേഷ്ഠൻ ശ്രീ. അക്കിത്തത്തിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാവും. യുവ എഴുത്തുകാരും കവികളുമായ പി.രാമൻ, അൻവർ അലി, പി.പി.രാമചന്ദ്രൻ എന്നിവർ കവിതാ സ്വാദന പരിശീലനവും രചനാ വിശകലനവും നടത്തും. ആലങ്കോട് ലീലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. നിരവധി പ്രമുഖരുടെ സാന്നിധ്യമുണ്ടാവും.

Share This: